ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് മുകളിലെത്തി. 20471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്കി.